Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Needed

ആഗോള ഭരണക്രമത്തിൽ മാറ്റങ്ങൾ വേണം:ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​എ​​​ൻ സു​​​ര​​​ക്ഷാ കൗ​​​ൺ​​​സി​​​ൽ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ആ​​​ഗോ​​​ള ഭ​​​ര​​​ണ​​​സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ൽ സ​​​മ​​​ഗ്ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി.

‘ഗ്ലോ​​​ബ​​​ൽ സൗ​​​ത്ത്’ ന​​​യ​​​ങ്ങ​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​ത്രം തു​​​ട​​​രാ​​​തെ, ആ​​​ഗോ​​​ള ന​​​യ​​​ങ്ങ​​​ൾ രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ൽ നി​​​ർ​​​ണാ​​​യ​​​ക പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി മാ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​വ​​​ര​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആവശ്യപ്പെട്ടു.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ബ്രി​​​ക്സ് ഉ​​​ച്ച​​​കോ​​​ടി​​​യു​​​ടെ പ്ര​​​ധാ​​​ന സെ​​​ഷ​​​നി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി. റ​​​ഷ്യ​​​യും ചൈ​​​ന​​​യും ഉ​​​ൾ​​​പ്പ​​​ടെ 11 ബ്രി​​​ക്സ് അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ ഭ​​​ര​​​ണ​​​ത്ത​​​ല​​​വ​​​ന്മാ​​​ർ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ആ​​​ഗോ​​​ള ഭ​​​ര​​​ണ​​​ സം​​​വി​​​ധാ​​​ന​​​ത്തെ പി​​​ര​​​മി​​​ഡി​​​നോ​​​ട് ഉ​​​പ​​​മി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, അ​​​തി​​​ന്‍റെ മു​​​ക​​​ൾ​​​ത്ത​​​ട്ടി​​​ലു​​​ള്ള​​​വ​​​ർ മാ​​​ത്രം എ​​​ല്ലാ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ളും തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും കൈ​​​യാ​​​ളു​​​ക​​​യാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. താ​​​ഴെ​​​ത്ത​​​ട്ടി​​​ലു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഈ ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളു​​​ടെ പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രാ​​​യി മാ​​​ത്രം ശേ​​​ഷി​​​ക്കു​​​ക​​​യാ​​​ണ്.

ഈ ​​​സ്ഥി​​​തി​​​ക്കു മാ​​​റ്റം വ​​​ര​​​ണ​​​മെ​​​ന്നും ആ​​​ഗോ​​​ള ഭ​​​ര​​​ണ​​​ സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും തു​​​ല്യ പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ബ്രി​​​ക്സ് ആ​​​രെ​​​യും എ​​​തി​​​ർ​​​ക്കാ​​​ന​​​ല്ല; മ​​​റി​​​ച്ച്, എ​​​ല്ലാ​​​വ​​​രെ​​​യും ഒ​​​പ്പം​​​ചേർത്ത് മു​​​ന്നോ​​​ട്ടു​​​ പോ​​​കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്നും മോ​​​ദി വ്യ​​​ക്ത​​​മാ​​​ക്കി. ​​​പെ​​​ട്ടെ​​​ന്ന് സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ പ്ര​​​ത്യേ​​​ക അ​​​ടി​​​യ​​​ന്ത​​​ര ശൃം​​​ഖ​​​ല രൂ​​​പിക​​​രി​​​ക്ക​​​ണം.

പ്ര​​​ധാ​​​ന സെ​​​ഷ​​​നു​​​ശേ​​​ഷം ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ​​​ത്തി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന എ​​​ക്സി​​​ബി​​​ഷ​​​ൻ സെ​​​ന്‍റ​​​ർ നേ​​​താ​​​ക്ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ചു. തു​​​ട​​​ർ​​​ന്ന് 11 അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​യും നേ​​​താ​​​ക്ക​​​ൾ ചേ​​​ർ​​​ന്ന് ഭാ​​​ര​​​ത് മ​​​ണ്ഡ​​​പ വ​​​ള​​​പ്പി​​​ൽ വൃ​​​ക്ഷ​​​ത്തൈ​​​ക​​​ൾ ന​​​ടു​​​ക​​​യും പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഒ​​​രു​​​ക്കി​​​യ ഔ​​​ദ്യോ​​​ഗി​​​ക അ​​​ത്താ​​​ഴ​​​വി​​​രു​​​ന്നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. ഉ​​​ച്ച​​​കോ​​​ടി ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.

National

ഗന്ദർബാലി ഏറ്റുമുട്ടലിൽ സുതാര്യമായ അന്വേഷണം വേണം

ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ഗ​​​ന്ദ​​​ർ​​​ബാ​​​ലി​​​ൽ യു​​​വാ​​​വ് സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട സം​​​ഭ​​​വ​​​ത്തി​​​ൽ സ​​​മ​​​ഗ്ര​​​വും സു​​​താ​​​ര്യ​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​മ​​​ർ അ​​​ബ്ദു​​​ള്ള​​​യും പി​​​ഡി​​​പി അ​​​ധ്യ​​​ക്ഷ മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി​​​യും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

റ​​​ഷീ​​​ദ് വി​​​ദേ​​​ശ ഭീ​​​ക​​​ര​​​നാ​​​ണെ​​​ന്നാ​​​ണ് സൈ​​​ന്യം ആ​​​ദ്യം അ​​​റി​​​യി​​​ച്ച​​​തെ​​​ന്നും പി​​​ന്നീ​​​ട് ഭീ​​​ക​​​ര​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞെ​​​ന്നും മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി പ​​​റ​​​ഞ്ഞു.

Latest News

Corehub Up